Malabar Gold Independence Day Real Story

Malabar Gold Independence Day Real Story

പ്രിയ സുഹൃത്തെ,

ഈ സ്വാതന്ത്ര്യദിന വേളയിൽ സമൂഹമാധ്യമങ്ങളിൽ മലബാർ ഗോൾഡ് & ഡയമണ്ട്സിനെക്കുറിച്ചു പ്രചരിച്ച തെറ്റിദ്ധാരണാജനകമായ ചില വാർത്തകൾ ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി. ഇത് സംബന്ധിച്ച് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഈ വിഷയത്തിൽ കമ്പനിയുടെ ഔദ്യോഗിക വിശദീകരണം താങ്കളുടെ അറിവിലേക്കായി നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായി കണക്കാക്കികൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളുകയും ഭാരതീയ ആഭരണകലാ പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു മറുനാടുകളിൽ പ്രശസ്തി ആർജ്ജിക്കുകയും ചെയ്ത ഇന്ത്യൻ ജ്വല്ലറി ബ്രാൻഡ് ആണ് മലബാർ ഗോൾഡ് & ഡയമണ്ട്സ്.

ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള ഒരു സ്ഥാപനം എന്ന നിലക്ക് ഞങ്ങൾക്ക് പല ദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ഉപഭോക്താക്കൾ ഉണ്ട്. അത് കൊണ്ട് തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയ ദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികൾ ഞങ്ങൾ സമയാസമയം സംഘടിപ്പിക്കാറുണ്ട്. അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂർ, ഫിലിപ്പൈൻസ്, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളിൽ ഒരു ഇന്ത്യൻ ഇന്റർനാഷണൽ ജ്വല്ലറി എന്ന നിലയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ഗൾ ഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒട്ടു മിക്ക ഇന്ത്യൻ സ്ഥാപനങ്ങളും ആഗോള ബ്രാൻഡുകളും ഇത്തരം പരിപാടികൾ അവരുടെ വിപണന നയത്തിന്റെ ഭാഗമായി നടത്തി വരുന്നു. ഗൾഫിലെ പ്രമുഖ മാധ്യമങ്ങൾ പരിശോധിച്ചാൽ ഇതിന് നിരവധി ഉദാഹരങ്ങൾ കാണാൻ കഴിയും. അത്തരത്തിൽ ഒരു പ്രചാരണ പരിപാടിയാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഞങ്ങളുടെ ഗൾ ഫിലുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആവിഷ്കരിച്ച ക്വിസ് മത്സരം. ഇത് കോർപ്പറേറ്റ് മാർക്കറ്റിംഗ് ഡിപ്പാർട്മെന്റിന്റെയും സീനിയർ കോർപറേറ്റ് മാനേജ്മെന്റിന്റെയും ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഈ പ്രചാരണ പരിപാടി വേണ്ടെന്ന് വെക്കുകയും പോസ്റ്റുകൾ ഉടനടി പിൻവലിക്കുവാൻ നിർദേശം കൊടുക്കുകയും ചെയ്തു.

മേൽപറഞ്ഞ പ്രചാരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മനഃപൂർവം അല്ല എന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. ഇത് മൂലം അവർക്കുണ്ടായ മനഃപ്രയാസങ്ങൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സ് മാനേജ്‌മെന്റ് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

മാനേജ്‌മെന്റ് & സ്റ്റാഫ്
മലബാർ ഗോൾഡ് & ഡയമണ്ട്സ്.

Leave a Reply

twenty − 7 =